Sunday, November 16, 2025
Online Vartha
HomeTrivandrum Cityഅമ്മത്തൊട്ടിലിൽ 600 മത് കൺമണി എത്തി

അമ്മത്തൊട്ടിലിൽ 600 മത് കൺമണി എത്തി

Online Vartha
Online Vartha

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ 600-ാംമത് കുഞ്ഞെത്തി. ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്കെത്തിയത്. നിർത്താതെ പെയ്യുന്ന മഴയിലെ മൂകമായ അന്തരീക്ഷത്തിൽ അമ്മത്തൊട്ടിലിൽ അലാറം മുഴങ്ങി. അമ്മത്തൊട്ടിലിലെ അമ്മമാരിൽ ഒരാളായ ബിന്ദു ഓടിയെത്തിയപ്പോൾ ഓമനത്തമുള്ളൊരു പെൺകുഞ്ഞ്. ശിശുക്ഷേമ സമിതി അധികൃതർ ഋതുവെന്ന് അവൾക്ക് പേരിട്ടു. ഈമാസം എത്തുന്ന നാലാമത്തെ കുഞ്ഞാണിത്. 2002 നവംബർ 14 നാണ് തിരുവനന്തപുരത്ത് ശിശുക്ഷേമസമിതിക്ക് മുന്നിൽ അമ്മത്തൊട്ടിൽ പ്രവർത്തനമാരംഭിക്കുന്നത്.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!