Friday, December 27, 2024
Online Vartha
HomeTrivandrum Ruralവിളപ്പിൽശാലയിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

വിളപ്പിൽശാലയിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: വിളപ്പിൽശാലയിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ ഇരട്ടകുളം പണംതറ പുത്തൻ വീട്ടിൽ ബിനു എന്ന ‘തത്ത ബിനു’ (45)വിനെ ആണ് വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്. ആകാശ് ഭവനിൽ ശ്രീകണ്ഠനാണ് ഇന്നലെ രാത്രി 8.30ന് വെട്ടേറ്റത്. ചൊവ്വള്ളൂർ ഇരട്ടകുളത്തിനു സമീപത്ത് വെച്ചാണ് സംഭവം നടക്കുന്നത്. ശ്രീകണ്ഠനെ പ്രതി ബിനു വെട്ടുകത്തി ഉപയോഗിച്ച് തലയിൽ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.ഇൻസ്‌പെക്ടർ രാജേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു. ബിനു എട്ടോളം കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!