കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ കരണ്‍ജിത് സിംഗ് ക്ലബ് വിട്ടു. രണ്ടര വര്‍ഷത്തെ ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള കളി ജീവിതമാണ് താരം അവസാനിപ്പിക്കുന്നത്. 2021-22 മിഡ് സീസണ്‍ ട്രാന്‍സ്ഫറിലാണ് ചെന്നൈ എഫ് സിയില്‍ നിന്നും കരണ്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയത്. ഐഎസ്എല്ലില്‍ 58 മത്സരങ്ങളില്‍ താരം കളത്തിലിറങ്ങിയിട്ടുണ്ട്. അതില്‍ 49 മത്സരങ്ങളിലും താരം ചെന്നൈന്‍ എഫ് സിയുടെ ഭാഗമായിരുന്നു. 14 മത്സരങ്ങളില്‍ ക്ലീന്‍ ഷീറ്റുകളും കരണ്‍ജിത്ത് സ്വന്തമാക്കി
കഴിഞ്ഞ സീസണില്‍ ഏഴ് മത്സരങ്ങളില്‍ മാത്രമാണ് താരം ബ്ലാസ്റ്റേഴ്‌സിനായികളത്തിലെത്തിയത്. ഇതില്‍ രണ്ട് മത്സരങ്ങളില്‍ പകരക്കാരനായി കരണ്‍ജിത്ത് ബ്ലാസ്റ്റേഴ്‌സ് കുപ്പായം അണിഞ്ഞു. ചെന്നൈന്‍ എഫ്‌സിക്ക് വേണ്ടി 49 മത്സരങ്ങളില്‍ കരണ്‍ജിത്ത് കളിച്ചിട്ടുണ്ട്.