ഐസിസി തെരഞ്ഞെടുത്ത ലോകകപ്പ് ഇലവനില്‍ ചാമ്പ്യൻമാരായ ഇന്ത്യൻ ടീമില്‍ നിന്ന് ആറ് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടി. ഫൈനലില്‍ കളിയിലെ താരമായെങ്കിലും ഇന്ത്യൻ സൂപ്പര്‍ താരം വിരാട് കോലിക്ക് ഐസിസി ലോകകപ്പ് ഇലവനില്‍ ഇടം നേടാനായില്ല.ജേതാക്കളായ ഇന്ത്യൻ ടീമിലെ ആറ് താരങ്ങള്‍ക്ക് ഐസിസി ലോകകപ്പ് ടീമിലിടം കിട്ടിയപ്പോള്‍ റണ്ണറപ്പുകളായ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന് ആരും ഐസിസി ടീം ഓഫ് ദ് ടൂര്‍ണമെന്‍റില്‍ ഇടം നേിടിയില്ലെന്നതും ശ്രദ്ധേയമാണ്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ തന്നെയാണ് ലോകകപ്പ് ഇലവനിലെ ഓപ്പണര്‍.