Tuesday, December 3, 2024
Online Vartha
HomeTechപുതിയ ഫീച്ചറുമായി വാട്സ്ആപ്പ് ;വോയിസ് മെസ്സേജ് ഇനി വായിക്കാം

പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് ;വോയിസ് മെസ്സേജ് ഇനി വായിക്കാം

Online Vartha
Online Vartha
Online Vartha

പുതിയ ഫീച്ചർ എത്തിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. വോയ്സ് മെസേജ് വായിച്ചറിയാൻ സാധിക്കുന്ന ഫീച്ചറാണ് എത്തിക്കാനൊരുങ്ങുന്നത്. നിലവിൽ ചില രാജ്യങ്ങളിൽ ഈ ഫീച്ചർ ബീറ്റ ഉപഭോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ കിട്ടി തുടങ്ങി.വാട്‌സാപ്പിന്റെ ആൻഡ്രോയിഡ് ബീറ്റ 2.24.15.55 പതിപ്പിലാണ് ഇത് വന്നിട്ടുള്ളതെന്നാണ് വാട്‌സാപ്പ് ഫീച്ചർ ട്രാക്കർ വെബ്‌സൈറ്റായ വാബീറ്റാ ഇൻഫോയുടെ റിപ്പോർട്ട്. ഹിന്ദി, സ്പാനിഷ്, ഇംഗ്ലീഷ്, റഷ്യൻ, പോർച്ചുഗീസ് ഭാഷകളിലാണ് നിലവിൽ ഈ ഫീച്ചർ ലഭിക്കുക. ഈ ഫീച്ചർ വഴി ഉപഭോക്താക്കൾ അയക്കുന്ന വോയ്സ് മെസേജും ലഭിക്കുന്ന വോയ്സ് മെസേജും ട്രാൻസ്‌ക്രൈബ് ചെയ്യാനാവും. കൂടുതൽ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഉടൻ ലഭ്യമാക്കാനാണ് വാട്ട്‌സ്ആപ്പ് ലക്ഷ്യമിടുന്നത്.ഫോണിൽ തന്നെയാണ് ഈ ട്രാസ്‌ക്രിപ്ഷൻ പ്രക്രിയ നടക്കുന്നത്. ശബ്ദസന്ദേശങ്ങൾ ടെക്സ്റ്റ് ആക്കി മാറ്റുന്നതിനായി പുറത്തുള്ള സെർവറുകളിലേക്ക് അയക്കില്ല.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!