Friday, January 3, 2025
Online Vartha
HomeTrivandrum Ruralകാട്ടാക്കടയിൽ എംഎൽഎയുടെ കാറിന് കടന്നുപോകാൻ സൗകര്യം നൽകിയില്ല ഗർഭിണി അടക്കമുള്ള കുടുംബത്തിന് നേരെ ആക്രമണം

കാട്ടാക്കടയിൽ എംഎൽഎയുടെ കാറിന് കടന്നുപോകാൻ സൗകര്യം നൽകിയില്ല ഗർഭിണി അടക്കമുള്ള കുടുംബത്തിന് നേരെ ആക്രമണം

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: കാട്ടാക്കടയിൽ എംഎല്‍എയുടെ കാറിന് കടന്നുപോകാൻ സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച് ഗര്‍ഭിണിയടക്കമുള്ള കുടുംബത്തിന് നേരെ ആക്രമണം ഉണ്ടായി. ജി സ്റ്റീഫൻ എംഎൽഎക്കും ഡിവൈഎഫ്ഐ പ്രവര്‍ത്തകർക്കുമെതിരെയാണ് ഗുരുതര ആരോപണം . കാർ അടിച്ചുതകർത്തുവെന്നും മാല പൊട്ടിച്ചെന്നുമാണ് കുടുംബം ആരോപിക്കുന്നത്. കാട്ടാക്കടയിൽ കല്യാണ വിരുന്നിൽ പങ്കെടുത്ത് തിരികെയിറങ്ങിയ കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബിനീഷ്, ഭാര്യ നീതു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം .എംഎൽഎയുടെ കാറിന് കടന്നുപോകാൻ സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച് എട്ട് മാസം ഗര്‍ഭിണിയായ യുവതിയടക്കമുള്ള കുടുംബത്തിനെ ഒരു സംഘം ആക്രമിച്ചു എന്നാണ് പരാതി. .എംഎൽഎക്കും ഒപ്പമുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകർക്കുമെതിരെ സ്റ്റേഷനിൽ കുടുംബം പരാതി നൽകി.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!