ഗൂഗിളിന്റെ പുതിയ ഫോണായ ഗൂഗിള്‍ പിക്സല്‍ 9 സീരീസ് ഫോണുകള്‍ ഓഗസ്റ്റ് 13ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 9 സീരീസില്‍ പിക്സല്‍ 9 പ്രോ ഫോള്‍ഡ് ആണ് ഫോണ്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്നത്. ജെമിനി എഐ സാങ്കേതികവിദ്യയോടെയാണ് ഈ ഫോണുകള്‍ എത്തുന്നത്. 9 സീരീസില്‍ പിക്സല്‍ 9 പ്രോ, പിക്സല്‍ 9 പ്രോ ഫോള്‍ഡ് എന്നി ഫോണുകളാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്
കമ്പനിയുടെ രണ്ടാമത്തെ ഫോള്‍ഡബിള്‍ ഫോണാണ് ഗൂഗിള്‍ പിക്സല്‍ 9 പ്രോ. പിക്സല്‍ ഫോള്‍ഡ് ആണ് ഗൂഗിളിന്റെ ആദ്യത്തെ ഫോള്‍ഡബിള്‍ ഫോണ്‍. പക്ഷേ ഇന്ത്യയില്‍ ഇത് അവതരിപ്പിച്ചിട്ടില്ല. എന്നാല്‍ പിക്സല്‍ 9 പ്രോ ഫോള്‍ഡ് ഇന്ത്യയിലും അവതരിപ്പിക്കുമെന്ന് ഗൂഗിള്‍ സ്ഥിരീകരിച്ചു.