Sunday, November 16, 2025
Online Vartha
HomeTrivandrum Ruralമംഗലപുരം ടെക്നോസിറ്റിയ്ക്ക് സമീപം കാട്ടുപോത്തിനെ കണ്ടെത്തി

മംഗലപുരം ടെക്നോസിറ്റിയ്ക്ക് സമീപം കാട്ടുപോത്തിനെ കണ്ടെത്തി

Online Vartha
Online Vartha

കണിയാപുരം: മംഗലപുരം ടെക്നോസിറ്റിക്ക് സമീപം കാട്ടുപോത്തിനെ കണ്ടെത്തി. നാലാംഘട്ടത്തിനായി ഏറ്റെടുത്ത കണിയാപുരത്തെ 400 ഏക്കര്‍ പ്രദേശത്താണ് കാട്ടുപോത്തിനെ കണ്ടത്. ഇവിടെ സാങ്കേതിക സര്‍വ്വകലാശാലയുടെ ആസ്ഥാനവും ചുരുക്കം ചില കമ്പനികളുടെ ഓഫീസുകളുമാണ് പ്രവര്‍ത്തിക്കുന്നത്. ഭൂരിഭാഗം പ്രദേശവും കാടുകയറിയ നിലയിലാണ്. ഇവിടെ കാട്ടുപന്നിയേയും ചെന്നായ്ക്കളും സ്ഥിരമായി കാണാറുണ്ട്. എന്നാല്‍ കാട്ടുപോത്തിന്റെ സാമീപ്യം ആദ്യമായാണ് കണ്ടെത്തുന്നത്. വനം വകുപ്പ് സ്ഥലത്ത് എത്തി പരിശോധന തുടങ്ങിയിട്ടുണ്ട്.വനം വകുപ്പിന്റെ പരിശോധനയില്‍ കാട്ടുപോത്തിന്റെ കുളമ്പിന്റെ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതോടെപ്രദേശത്ത് നിരോധനാഞ്ജ പുറപ്പെടുവിച്ചു. ആവശ്യമെങ്കില്‍ മയക്കുവെടിവച്ച് കാട്ടുപോത്തിന് പിടികൂടാനാണ് ശ്രമം. എന്നാല്‍ 400 ഏക്കറോളമുള്ള പ്രദേശത്ത് തിരച്ചില്‍ എങ്ങനെ നടത്തുമെന്ന ആലോചനയിലാണ് വനം വകുപ്പ്.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!