Thursday, December 26, 2024
Online Vartha
HomeTrivandrum Ruralവെഞ്ഞാറമൂട്ടിൽ മുറിയിൽ കുടുങ്ങിയ കുഞ്ഞിനെ രക്ഷപ്പെടുത്തി അഗ്നി രക്ഷാ സേന

വെഞ്ഞാറമൂട്ടിൽ മുറിയിൽ കുടുങ്ങിയ കുഞ്ഞിനെ രക്ഷപ്പെടുത്തി അഗ്നി രക്ഷാ സേന

Online Vartha
Online Vartha
Online Vartha

വെഞ്ഞാറമൂട് : മുറിക്കുള്ളിൽ കുടുങ്ങിയ കുഞ്ഞിനെ രക്ഷപ്പെടുത്തി അഗ്നി രക്ഷാസേന വേളവൂരിലെ ദാറുൽ ഹുദാ, പള്ളിവിളയിൽ മുഹമ്മദ്‌ ഫൈസിയുടെ രണ്ട് വയസ് പ്രായമുള്ള മകളാണ് അബദ്ധവശാൽ മുറിക്കുള്ളിൽ അകപ്പെട്ടത്. തുടർന്ന് വിവരം അറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ വെഞ്ഞാറമൂട് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ ഡോർ ബ്രേക്ക്‌ ചെയ്ത് കുഞ്ഞിനെ രക്ഷപ്പെടുത്തി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീ.എം.സുരേന്ദ്രൻ നായർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ശ്രീ.എസ്സ്. ആർ. ഗിരീഷ്‌കുമാർ, ശ്രീ.ആർ.ജെ.റോഷൻ രാജ്. ശ്രീ. എസ്സ്. ഹരേഷ്. ശ്രീ.കെ. വിനേഷ് കുമാർ. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ ) ശ്രീ. എം. ജയരാജ്‌, ഹോം ഗാർഡുമാരായ ശ്രീ.എസ്സ്. സനിൽ, ശ്രീ. എസ്സ്. അനീഷ് കുമാർ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!