Thursday, December 12, 2024
Online Vartha
HomeSportsപാരീസ് ഒളിമ്പിക്സ് ഗുസ്തിയിൽ; ഇന്ത്യയുടെ റീതിക ഹൂഡയ്ക്ക് തോൽവി

പാരീസ് ഒളിമ്പിക്സ് ഗുസ്തിയിൽ; ഇന്ത്യയുടെ റീതിക ഹൂഡയ്ക്ക് തോൽവി

Online Vartha
Online Vartha
Online Vartha

പാരിസ്: ഒളിംപിക്‌സ് ഗുസ്തിയില്‍ ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷ നല്‍കി മുന്നേറിയ റീതിക ഹൂഡയ്ക്ക് തോല്‍വി. വനിതകളുടെ 76 കിലോഗ്രാം ഫ്രീസ്റ്റൈലില്‍ ക്വാര്‍ട്ടര്‍ ഫൈനലിലാണ് റീതിക പുറത്തായത്. ഒന്നാം നമ്പര്‍ താരമായ കിര്‍ഗിസ്താന്റെ അയ്‌പെറി മെഡെറ്റ് കിസിയോടാണ് റീതിക പൊരുതിവീണത്.ആവേശപ്പോരാട്ടത്തില്‍ 1-1 എന്ന സ്‌കോറിന് റീതിക പിടിച്ചുനിന്നെങ്കിലും കൗണ്ട് ബാക്ക് റൂളില്‍ കിര്‍ഗിസ്താന്‍ താരം വിജയം പിടിച്ചെടുക്കുകയായിരുന്നു. അതേസമയം റീതികയുടെ പ്രതീക്ഷകള്‍ ഇനിയും അവസാനിച്ചിട്ടില്ല. കിര്‍ഗിസ്താന്‍ താരം കിസി ഫൈനലിലെത്തിയാല്‍ റീതികയ്ക്ക് റെപ്പഷാജ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!