Friday, July 4, 2025
Online Vartha
HomeSocial Media Trendingആഘോഷങ്ങളും ആർഭാടങ്ങളും ആരവങ്ങളുമില്ലാതെ സീമ വിനീത് വിവാഹിതയായി

ആഘോഷങ്ങളും ആർഭാടങ്ങളും ആരവങ്ങളുമില്ലാതെ സീമ വിനീത് വിവാഹിതയായി

Online Vartha

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ് വുമണുമായ സീമ വിനീത് വിവാഹിതയായി. നിശാന്താണ് വരൻ. ആഘോഷങ്ങളൊന്നുമില്ലാതെ രജിസ്റ്റർ വിവാഹമാണ് ഇരുവരും തിരഞ്ഞെടുത്തത്. സീമ വിനീത് തന്നെയാണ് വിവരം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വിവരം അറിയിച്ചത്. ‘കൊട്ടും കുരവയും ആർപ്പുവിളികളും ആരവങ്ങളും ആൾക്കൂട്ടവും ഇല്ലാതെ….. ഫൈനലി ഒഫിഷ്യലി മാരീഡ്’, എന്ന അടിക്കുറിപ്പോടെയാണ് വിവാഹം രജിസ്റ്റർ ചെയ്തെന്ന വിവരം സീമ പങ്കുവെച്ചത്.കൈയില്‍ വിവാഹസര്‍ട്ടിഫിക്കറ്റ് പിടിച്ചിരിക്കുന്ന ഫോട്ടോയും നിശാന്തുമൊത്ത് സദ്യ കഴിയ്ക്കുന്നതിന്റെ ഫോട്ടോയുമാണ് കുറിപ്പിനോടൊപ്പം സീമ വിനീത് പങ്കുവെച്ചിരിക്കുന്നത്. ചിത്രം പങ്കുവെച്ചതോടെ നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തുന്നത്. വിവാഹ നിശ്ചയം നടത്തി അഞ്ചുമാസത്തിനു ശേഷം ആ ബന്ധത്തിൽ നിന്ന് പിന്മാറുകയാണെന്ന അറിയിപ്പും പിന്നീട് ഇരുവരും വീണ്ടും ഒന്നായതും ഏറെ ചർച്ചയായിരുന്നു

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!