Wednesday, February 5, 2025
Online Vartha
HomeTrivandrum Cityതിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിൽ ജലവിതരണം മുടങ്ങും

തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിൽ ജലവിതരണം മുടങ്ങും

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആൽത്തറ- മേട്ടുക്കട റോഡിൽ സ്ഥാപിച്ചിട്ടുള്ള പുതിയ ലൈനുകൾ ചാർജ് ചെയ്യുകയും പഴയ ബ്രാഞ്ച് ലൈനുകൾ പുതിയ പൈപ്പ് ലൈനുമായി കണക്ട് ചെയ്യുകയും ചെയ്യുന്ന ജോലികൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച (24.09.24) രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെ വഴുതക്കാട്, ഉദാരശിരോമണി റോഡ്, പാലോട്ടുകോണം, സി എസ് എം നഗർ, ശിശുവിഹാർ ലൈൻ, കോട്ടൺഹിൽ, ഇടപ്പഴിഞ്ഞി, കെ അനിരുദ്ധൻ റോഡ്, ഇറക്കം റോഡ്, മേട്ടുക്കട, വലിയശാല, തൈക്കാട്, എന്നീ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!