Tuesday, December 3, 2024
Online Vartha
HomeKeralaശബരിമലയിൽ ഓൺലൈൻ ബുക്കിംഗ് മാത്രം

ശബരിമലയിൽ ഓൺലൈൻ ബുക്കിംഗ് മാത്രം

Online Vartha
Online Vartha
Online Vartha

പത്തനംതിട്ട : ശബരിമലയിൽ ഇക്കൊല്ലം മണ്ഡല – മകരവിളക്ക് കാലത്ത് ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് മാത്രം മതിയെന്ന് സർക്കാർ തീരുമാനം. സ്പോട്ട് ബുക്കിംഗ് പൂർണമായി നിറുത്തലാക്കും. ഇതോടെ ബുക്കിംഗ് ഇല്ലാതെ നേരിട്ട് നിലയ്ക്കലും പമ്പയിലും എത്തുന്ന ഭക്തർ മടങ്ങേണ്ടിവരുമെന്ന്ആശങ്ക.

മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ശബരിമല അവലോകന യോഗത്തിലാണ് തീരുമാനം. തിരക്ക് ഏറുമ്പോൾ പ്രതിഷേധവും സംഘർഷവും ഒഴിവാക്കാനാണിത്.എന്നാൽ സ്പോട്ട് ബുക്കിംഗ് ഇല്ലാതിരിക്കുകയും ഭക്തരെ തടയുകയും ചെയ്യുമ്പോൾ പ്രതിഷേധം ശക്തമാകാനാണ് സാദ്ധ്യത.

 

അന്യ സംസ്ഥാനക്കാർ ഉൾപ്പെടെ ആയിരക്കണക്കിന് തീർത്ഥാടകരാണ് ബുക്ക് ചെയ്യാതെ നേരിട്ട് പമ്പയിലെത്തുന്നത്. ഇവരെ മല കയറാൻ അനുവദിക്കുമോ എന്നതിൽ വ്യക്തതയില്ല.

 

മുൻ വർഷങ്ങളിൽ പന്തളം, ചെങ്ങന്നൂർ, നിലയ്‌ക്കൽ, പമ്പ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിംഗ് ഉണ്ടായിരുന്നു. തീർത്ഥാടനത്തിന്റെ അവസാന വേളയിൽ സ്പോട്ട് ബുക്കിംഗ് നിലയ്ക്കലും പമ്പയിലും മാത്രമാക്കിയിരുന്നു. കഴിഞ്ഞതവണ തിരക്കേറിയ ദിവസങ്ങളിൽ അയ്യായിരത്തിലേറെ ഭക്തർ പ്രതിദിനം ഇങ്ങനെ എത്തിയെന്നാണ് അനൗദ്യോഗിക കണക്ക്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!