ശ്രീകാര്യം: ഓണ ബംബർ ലോട്ടറി ടിക്കറ്റ് തിരുത്തി വില്പനക്കാരനിൽ നിന്ന് 5000 രൂപ കബളിപ്പിച്ചു ശ്രീകാര്യം ജംഗ്ഷനിലെ ശ്രീ മൂകാംബിക ലക്കി സെന്ററിൽ നിന്നാണ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നൽകി കബളിപ്പിച്ചത് കഴിഞ്ഞദിവസം ഉച്ചയ്ക്ക് ആയിരുന്നു സംഭവം ലോട്ടറി വില്പന നടത്തുന്ന ഇളംകുളം സ്വദേശി സനൽ കൃഷ്ണനാണ് കബളിപ്പിന് ഇരയായത്.TG 614719 എന്ന നമ്പറിലുള്ള ലോട്ടറി ടിക്കറ്റിലെ അവസാനത്തെ നാല് അക്കങ്ങളായ 4719 എന്നത് 1716 എന്ന് തിരുത്തിയാണ് കബളിപ്പിച്ചത് .
1716 ൽ അവസാനിക്കുന്ന ടിക്കറ്റിന് 5000 രൂപ സമ്മാനം ലഭിച്ചിരുന്നു. തിരുത്തിയ ടിക്കറ്റ് കൊടുത്തശേഷം 800 രൂപക്ക് ടിക്കറ്റ് എടുക്കുകയും 200 രൂപ കൈ മണിയായി കൊടുക്കുകയും4000 രൂപ കൈപ്പറ്റുകയും ആയിരുന്നു.ശ്രീകാര്യത്ത് മുമ്പും ഇത്തരം കബളിപ്പിക്കലുകൾ നടന്നിട്ടുണ്ട്.