തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐക്ക് സമ്പൂർണ വിജയം. മത്സരിച്ച എല്ലാ സീറ്റിലും എസ്എഫ്ഐ പ്രതിനിധികൾ വിജയിച്ചു. ചെയർപേഴ്‌സണായി എൻ എസ് ഫരിഷ്ത തെരഞ്ഞെടുക്കപ്പെട്ടു. കോളേജിന്റെ 158 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പെൺകുട്ടി യൂണിയനെ നയിക്കാൻ ചെയർപേഴ്സണായി എത്തുന്നത്.
1427 വോട്ടിലൂടെയാണ് ഫരിഷ്ത പുതുചരിത്രമെഴുതിയത്. കെഎസ്‍യു സ്ഥാനാർഥി എ.എസ് സിദ്ധിയെ തോൽപ്പിച്ചാണ് ഫരിഷ്തയുടെ ജയം. എസ്എഫ്ഐയുടെ 14 അംഗ പാനലിൽ 9 പെൺകുട്ടികളാണ് മത്സരിച്ചത്. ബി എ ഫിലോസഫി രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഫരിഷ്ത. കോഴിക്കോട് ഫറോക്ക് സ്വദേശി ഫരിഷ്ത ദേശാഭിമാനി ന്യൂസ് എഡിറ്റർ എൻ എസ് സജിത്തിന്റെയും അധ്യാപികയായ പി എസ് സ്മിജയുടെയും മകളാണ്