നടൻ ബാല വീണ്ടും വിവാഹിതനായി. എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. നടൻ്റെ ബന്ധുവായ കോകിലയാണ് വധു. നടൻ്റെ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ബാലയുടെ നാലാം വിവാഹമായിരുന്നു ഇത്. ഗായിക അമൃത സുരേഷായിരുന്നു ബാലയുടെ മുൻ ഭാര്യ. ആ ബന്ധത്തിൽ അവന്തിക എന്നൊരു മകളും ബാലക്കുണ്ട്. ശേഷം ഇരുവരും ബന്ധം വേര്‍പ്പെടുത്തി.തുടർന്ന് ഡോക്ടര്‍ എലിസബത്തിനെ ബാല വിവാഹം ചെയ്തു. ഈ വിവാഹവും ഏറെ ചര്‍ച്ചയായിരുന്നു. പക്ഷേ, കുറച്ചുനാളായി ഇരുവരും അകന്നു കഴിയുകയായിരുന്നു. ഈ വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നുമില്ല. ഇപ്പോൾ വിവാഹം ചെയ്തിട്ടുള്ള കോകില ബാലയുടെ അമ്മാവൻ്റെ മകളും തമിഴ്നാട് സ്വദേശിയുമാണ്. കോകിലയുമായുള്ളത് ഏറെക്കാലത്തെ ബന്ധമാണെന്നും അനുഗ്രഹിക്കാൻ പറ്റുന്നവർ അനുഗ്രഹിക്കണമെന്നും വിവാഹ ശേഷം ബാല പറഞ്ഞു.