കമല്‍ ഹാസന് കരിയറില്‍ വലിയ ക്ഷീണo ഉണ്ടാക്കിയ ചിത്രമായിരുന്നു ഇന്ത്യന്‍ 2. വിക്രത്തിന്‍റെ വന്‍ വിജയത്തിന് ശേഷമെത്തിയ ചിത്രം പ്രേക്ഷകപ്രീതി നേടുന്നതില്‍ പരാജയപ്പെട്ടു. എന്നാല്‍ വരാനിരിക്കുന്ന ചിത്രം അദ്ദേഹത്തിന് ഏറെ പ്രതീക്ഷയുള്ളതാണ്. 37 വര്‍ഷങ്ങള്‍ക്കിപ്പുറം മണി രത്നവുമായി ഒന്നിക്കുന്ന തഗ് ലൈഫ് ആണ് അത്. ചിത്രത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഒരു അപ്ഡേറ്റ് കമല്‍ ഹാസന്‍റെ പിറന്നാള്‍ ദിനമായ ഇന്ന് അണിയറക്കാര്‍ പുറത്തുവിടും. ചിത്രത്തിന്‍റെ റിലീസ് തീയതിയാണ് അത്. ഒരു ടീസറിനൊപ്പമാണ് റിലീസ് ഡേറ്റ് പ്രഖ്യാപിക്കുക.
തൃഷ, അഭിരാമി, നാസര്‍ തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിമ്പുവാണ്. കമല്‍ ഹാസന്‍റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണി രത്നത്തിന്‍റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയം രവി, തൃഷ, ദുല്‍ഖര്‍ സല്‍മാന്‍, അഭിരാമി, നാസര്‍ എന്നിങ്ങനെ വലിയ താരനിര ഉണ്ടാവുമെന്ന് ടൈറ്റിലിനൊപ്പം ഔദ്യോഗിക പ്രഖ്യാപനം വന്ന സിനിമയാണിത്. എന്നാല്‍ ഡേറ്റ് പ്രശ്നത്തെ തുടര്‍ന്ന് ദുല്‍ഖറും ജയം രവിയും ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ദുല്‍ഖറിന് പകരമാണ് പിന്നീട് ചിമ്പു എത്തിയത്. ആക്ഷന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം ആയിരിക്കും തഗ് ലൈഫ് എന്നാണ് സൂചന. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്