ഫോറെൻസിക് എന്ന സിനിമക്ക് ശേഷം ടോവിനോ തോമസ്, സംവിധായകരായ അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ‘ഐഡന്റിറ്റി’ 2025 ജനുവരി മാസം തീയേറ്ററുകളിലേക്ക് എത്തും. ബിഗ് ബജറ്റ് ആക്ഷൻ സിനിമയായ ‘ഐഡന്റിറ്റി’ രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്ത്, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ.റോയി സി ജെ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.തെന്നിന്ത്യൻ സൂപ്പർ നായിക തൃഷ ആദ്യമായി ടൊവിനോയുടെ നായികയാകുന്ന ‘ഐഡന്റിറ്റി’ യിൽ നടൻ വിനയ് റായും, ബോളിവുഡ് താരം മന്ദിര ബേദി മറ്റൊരു പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ ആൾ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകക്കാണ് ശ്രീ ഗോകുലം മൂവിസ് സ്വന്തമാക്കിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് ഐഡന്റിറ്റി ജനുവരിയിൽ തീയേറ്ററുകളിൽ എത്തിക്കും.