Wednesday, July 2, 2025
Online Vartha
HomeKeralaപാറശ്ശാല ഷാരോൺ വധക്കേസ് ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജി എ എം ബഷീറിന് സ്ഥലംമാറ്റം

പാറശ്ശാല ഷാരോൺ വധക്കേസ് ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജി എ എം ബഷീറിന് സ്ഥലംമാറ്റം

Online Vartha

തിരുവനന്തപുരം: ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മക്ക് വധശിക്ഷ വിധിച്ച ജസ്ജി എ എം ബഷീറിന് സ്ഥലംമാറ്റം. ആലപ്പുഴ എം എ സി ടി (മോട്ടോർ ആക്‌സിഡൻ്റ് ക്ലെയിംസ് ട്രൈബ്യൂണൽ) കോടതിയിലേക്കാണ് സ്ഥലംമാറ്റം.സാധാരണ രീതിയുള്ള സ്ഥലംമാറ്റമാണിത്. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് ജഡ്ജിയായിരിക്കെ രണ്ട് കൊലകേസുകളിലായി നാല് പേരെ എ എം ബഷീര്‍ വധശിക്ഷക്ക് വിധിച്ചിരുന്നു.

 

ഗ്രീഷ്മക്ക് തൂക്കുകയർ വിധിച്ച് മാധ്യമ ശ്രദ്ധ നേടിയ നെയ്യാറ്റിൻകര ജില്ല അഡീഷനൽ സെഷൻ‌സ് കോടതി ജ‍ഡ്ജി എ എം ബഷീർ, എട്ട് മാസത്തിനിടെ നാല് കുറ്റവാളിക്കാണ് വധശിക്ഷ വിധിച്ചത്. 2024 മേയിൽ വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിലാണ് എ എം ബഷീർ ഇതിനുമുമ്പ് വധശിക്ഷ വിധിച്ചത്. ഒരു സ്ത്രീയും മകനുമടക്കം മൂന്ന് പേർക്കാണ് അന്ന് തൂക്കുകയർ വിധിച്ചത്. ഗ്രീഷ്മക്ക് കൂടി തൂക്കുകയർ വിധിച്ചതോടെ വധശിക്ഷ കാത്ത് കേരളത്തിലെ ജയിലിൽ കഴിയുന്ന രണ്ട് സ്ത്രീകൾക്കും ശിക്ഷ വിധിച്ചത് ഒരേ ന്യായാധിപനെന്ന പ്രത്യേകത എ എം ബഷീറിനുണ്ട്നുണ്ട്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!