Wednesday, July 2, 2025
Online Vartha
HomeKeralaവിഴിഞ്ഞം വേദി വിവാദം; മുഹമ്മദ് റിയാസിനെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖർ, "മരുമകന് പ്രശ്നമുണ്ടെങ്കിൽ ഡോക്ടറെ കാണട്ടെ”

വിഴിഞ്ഞം വേദി വിവാദം; മുഹമ്മദ് റിയാസിനെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖർ, “മരുമകന് പ്രശ്നമുണ്ടെങ്കിൽ ഡോക്ടറെ കാണട്ടെ”

Online Vartha

വിഴിഞ്ഞം വേദിയിലെ വിവാദങ്ങള്‍ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ . മുഹമ്മദ് റിയാസിനെ പരോഷമായി പരിഹസിച്ച് കൊണ്ടാണ് രാജീവ് ചന്ദ്രശേഖറിന്‍റെ മറുപടി. താന്‍ നേരത്തെ വേദിയില്‍ എത്തിയത് പ്രവര്‍ത്തകരെ കാണാനാണ്. അതില്‍ കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് പ്രശ്നമുണ്ടെങ്കില്‍ ഡോക്ടറെ കാണട്ടെ എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്‍റെ പരിഹാസം. എത്ര വേണമെങ്കിലും ട്രോളിക്കോളൂ, ഈ ട്രെയിന്‍ വിട്ടുകഴിഞ്ഞു. മരുമകന് വേണമെങ്കില്‍ ഈ ട്രെയിനില്‍ കയറാമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

 

കേരളത്തിൽ മാറ്റം വരുത്താൻ ബിജെപിക്കേ കഴിയൂ. ബിജെപിയെ അധികാരത്തിൽ എത്തിച്ചിട്ടേ ഞാൻ ഇവിടെ നിന്ന് പോകൂവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വിഴിഞ്ഞം ഇന്ത്യയ്ക്ക് വേണ്ടിയുള്ള പ്രോജക്റ്റാണ്. ചില രാജവംശത്തിലെ മരുമകന് ചില പ്രശ്നങ്ങളുണ്ട്. വേദിയില്‍ നേരത്തെ വന്നത് കാണുമ്പോൾ കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് പ്രശ്നമായി. മരുമകൻ ഡോക്ടറെ കാണട്ടെ എന്നും രാജീവ്‌ ചന്ദ്രശേഖർ പരിഹസിച്ചു. സിപിഎമ്മുകാര്‍ മുഴുവൻ ട്രോളുകയാണ്. വിഴിഞ്ഞം തുറമുഖം സാക്ഷാൽക്കരിക്കാൻ കാരണം നരേന്ദ്രമോദിയാണ്. അവര്‍ക്ക് ഇനി എന്തുമാത്രം സങ്കടപ്പെടാൻ ഇരിക്കുന്നു. എന്നെ എത്ര വേണമെങ്കിലും ട്രോളിക്കോളൂ. ഈ ട്രെയിൻ വിട്ടു കഴിഞ്ഞു. ആർക്ക് വേണമെങ്കിലും ട്രെയിനിൽ കയറാം . മരുമകന് വേണമെങ്കിലും ഈ ട്രെയിനിൽ കയറാമെന്ന് രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു. താൻ നേരത്തെ വേദിയില്‍ എത്തിയതാണ് ചിലർക്ക് വിഷമം. പ്രവർത്തകർ നേരത്തെ വരും. അവരെ കാണാനാണ് താൻ നേരത്തെ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!