Saturday, August 30, 2025
Online Vartha
HomeInformationsഇപ്രാവശ്യവും കൂട്ട വിരമിക്കൽ ; പടിയിറങ്ങുന്നത് 10000 ഓളം സർക്കാർ ജീവനക്കാർ

ഇപ്രാവശ്യവും കൂട്ട വിരമിക്കൽ ; പടിയിറങ്ങുന്നത് 10000 ഓളം സർക്കാർ ജീവനക്കാർ

Online Vartha

തിരുവനന്തപുരം : ഇപ്രാവശ്യവും മെയ് 31ന് സംസ്ഥാന സർക്കാർ ജീവനക്കാർ കൂട്ടമായി വിരമിക്കും. പതിനായിരത്തോളം പേരായിരിക്കും ഇത്തവണയും പടിയിറങ്ങുന്നത്. കഴിഞ്ഞ വർഷങ്ങളിലെ ചിലകണക്ക് പരിശോധിച്ചാൽ കഴിഞ്ഞ മെയ് 31ന് 10,560 പേരും, 2023ൽ 11,800 പേരും വിരമിച്ചിരുന്നത്. ഇത്തവണ കെഎസ്ഇബിയിൽ നിന്ന് മാത്രം വിരമിക്കുക 1022 പേരായിരിക്കും. 22 ലൈന്‍മാന്‍, 326 ഓവര്‍സീയര്‍ എന്നിവരും ഇക്കൂട്ടത്തിലുണ്ട്. അതിനാൽ കെഎസ്ഇബിയില്‍നിന്ന് 1022 പേര്‍ വിരമിക്കും. 122 ലൈന്‍മാന്‍, 326 ഓവര്‍സീയര്‍ എന്നിവരും ഇക്കൂട്ടത്തിലുണ്ട്.

 

ഒരു വർഷം ശരാശരി 20,000 ജീവനക്കാരാണ് വിരമിക്കാറുളളത്. ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാകുന്നതിനുമുന്‍പ് സ്‌കൂളില്‍ ചേരാന്‍ മേയ് 31 ജന്മദിനമായി ചേര്‍ക്കുന്നതായിരുന്നു പൊതുരീതി. ഔദ്യോഗികരേഖകളിലും ഇതാകും ജനനത്തീയതി. ഇതിന്റെ ബാക്കിപത്രമാണ് ഈ ദിവസത്തെ കൂട്ടവിരമിക്കല്‍. വിരമിക്കുന്നവർക്ക് ഇത്തവണ ആനുകൂല്യങ്ങൾ നൽകണമെങ്കിൽ ഏകദേശം 6000 കോടിരൂപ വേണ്ടിവരും

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!