Tuesday, July 15, 2025
Online Vartha
HomeHealthസമൂസയും ജിലേബിയും അപകടകാരികൾ ! ആരോഗ്യത്തിന് ഹാനികരം, മുന്നറിയിപ്പ് നൽകണമെന്ന് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് നിർദേശം

സമൂസയും ജിലേബിയും അപകടകാരികൾ ! ആരോഗ്യത്തിന് ഹാനികരം, മുന്നറിയിപ്പ് നൽകണമെന്ന് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് നിർദേശം

Online Vartha

സമൂസയും ജിലേബിയും അപകടകാരികൾ. ആരോഗ്യത്തിന് ഹാനികരമെന്ന നിര്‍ദ്ദേശം നല്‍കണമെന്ന മുന്നറിയിപ്പുമായി കേന്ദ്രം. സിഗരറ്റ് കവറിന് സമാനമായ മുന്നറിയിപ്പ് നല്‍കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എവിടെ നിന്ന് വാങ്ങിയതാണെന്നുള്ള വിവരമെങ്കിലും ഇവ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് മുന്നില്‍ പ്രദർശിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അമിത ഓയിലും പഞ്ചസാരയും അടങ്ങിയ ഭക്ഷണം പുകയിലയ്ക്ക് സമാനമായ അപകടം വരുത്തിവെക്കുമെന്ന ഡോക്ടര്‍മാരുടെ മുന്നറിയിപ്പുകള്‍ക്കിടയിലാണ് ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ നിര്‍ദ്ദേശം വന്നിരിക്കുന്നത്. കടകളില്‍ ‘ഓയിലി ആന്‍ഡ് ഷുഗര്‍ ബോര്‍ഡു’കള്‍ വെക്കണമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇവ രണ്ടിലും ഉള്‍പ്പെട്ടിരിക്കുന്ന ഫാറ്റിന്റെയും പഞ്ചസാരയുടെയും അളവ് കടുംനിറമുള്ള പോസ്റ്ററില്‍ നല്‍കണം

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!