Friday, July 18, 2025
Online Vartha
HomeHealth6 മണിക്കൂർ പോലും ഉറങ്ങുന്നവരല്ലേ നിങ്ങൾ ! വരാൻ പോകുന്നത് ഗുരുതര രോഗങ്ങൾ

6 മണിക്കൂർ പോലും ഉറങ്ങുന്നവരല്ലേ നിങ്ങൾ ! വരാൻ പോകുന്നത് ഗുരുതര രോഗങ്ങൾ

Online Vartha

നമ്മുടെ ദിനചര്യയിൽ ഉറക്കത്തിന് വളരെയധികം പ്രധാന്യമുണ്ട്. സംസാരം, ഓര്‍മ്മശക്തി, നൂതനാശയങ്ങള്‍, നല്ല ചിന്തകള്‍ എന്നിവ പോലുള്ള വൈജ്ഞാനിക കഴിവുകള്‍ സാധാരണ നിലയിലാക്കാന്‍ ഉറങ്ങേണ്ടത് അത്യാവശ്യമാണ്. അതായത് തലച്ചോറിന്റെ വികാസത്തിന് ഉറക്കം ഒരു പ്രധാന പങ്ക് വഹിക്കുന്നു.ഉറക്കത്തിന്റെ പങ്ക് മനസ്സിലാക്കാനുള്ള ഒരു നല്ല മാര്‍ഗം, നമ്മള്‍ ഉറങ്ങിയില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്ന് നോക്കുക എന്നതാണ്. ഉറക്കക്കുറവ് നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തന ശേഷിയെ ഗുരുതരമായി ബാധിക്കുന്നു. എപ്പോഴെങ്കിലും ഒരു രാത്രി മുഴുവന്‍ ഉറങ്ങാതിരുന്നിട്ടുണ്ടെങ്കില്‍ ഇനിപ്പറയുന്ന അനന്തരഫലങ്ങള്‍ നിങ്ങള്‍ അനുഭവിച്ചിട്ടുണ്ടാവും. അസ്വസ്ഥമായ സ്വഭാവം, മനംപിരട്ടല്‍, ദേഷ്യം, മറവി, ഏകാഗ്രത കുറവ്, ശ്രദ്ധക്കുറവ് എന്നിവയുണ്ടാകുന്നു.ഉറക്കക്കുറവ് മൂലം രോഗപ്രതിരോധ സംവിധാനം തകരാറിലാകും. ആന്റിബോഡികളും ടി-ലിംഫോസൈറ്റുകളും കുറയും. അങ്ങനെ ശരീരം അണുബാധയ്ക്ക് കൂടുതല്‍ സാധ്യതയുള്ളതായി മാറുകയും രോഗത്തിനെതിരെ പോരാടാനുള്ള കഴിവ് കുറയുകയും ചെയ്യും. ഉറക്കക്കുറവുള്ളവര്‍ക്ക് ജലദോഷവും ഇന്‍ഫ്ളുവന്‍സയും വരാനുള്ള സാധ്യത കൂടുതലാണ്.

 

ദീര്‍ഘകാല ഉറക്കമില്ലായ്മ ഉള്ളവരില്‍ പൊണ്ണത്തടി, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഉറക്കക്കുറവ് കോര്‍ട്ടിസോള്‍, ഗ്രെലിന്‍ എന്നിവയുടെ അളവ് കൂടുന്നതിനും ലെപ്റ്റിന്റെ അളവ് കുറയുന്നതിനും കാരണമാകുന്നു. ഉറക്കമില്ലായ്മയെ തുടര്‍ന്ന് ഇന്‍സുലിന്‍ അളവ് വര്‍ദ്ധിക്കുന്നു, ഇത് ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകും. വീണ്ടും, ഉറക്കക്കുറവ് 24 മണിക്കൂറിലധികം നീണ്ടുനിന്നാല്‍ രക്തസമ്മര്‍ദ്ദം ഉയരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു. രാത്രിയില്‍ 6 മണിക്കൂറില്‍ താഴെ ഉറങ്ങുമ്പോള്‍ വിഷാദത്തിനും ഉത്കണ്ഠയ്ക്കും സാധ്യത വര്‍ദ്ധിക്കുന്നു. ഉറക്കക്കുറവ് ഉള്ളവരില്‍ കാന്‍സര്‍ സാധ്യതയും കൂടുതലാണ്.വന്ധ്യതഉറക്കക്കുറവ് പ്രത്യുല്‍പാദന ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും അതുവഴി അണ്ഡോത്പാദനം ശരിയായി സംഭവിക്കുന്നത് തടയുകയും ചെയ്യുന്നു, ഇത് വന്ധ്യതയ്ക്ക് കാരണമാകും.

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!