Sunday, August 31, 2025
Online Vartha
HomeTrivandrum Ruralഅമ്പൂരിയിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു

അമ്പൂരിയിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു

Online Vartha

കാട്ടാക്കട : നെയ്യാർ ഡാം റിസർവോയറിൽ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. അമ്പൂരി പന്തപ്ലാംമൂടിന് സമീപമാണ് യുവാക്കൾ മുങ്ങി മരിച്ചത്. കാട്ടാക്കട തൂങ്ങാംപറ സ്വദേശി ദുർഗാദാസ് (22), അമ്പൂരി പൂച്ചമുക്ക് സ്വദേശി അമൽ ജയൻ എന്നിവരാണ് മുങ്ങി മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് ഇവരെ കാണാതായത്. തുടർന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി അർധരാത്രിവരെ പരിശോധന നടത്തിയെങ്കിലും വെളിച്ചമില്ലാതായതോടെ തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങി. തുടർന്ന് തിരുവനന്തപുരം ഫയർഫോഴ്സ് യൂണിറ്റിൽ നിന്നും സ്കൂബാടീം ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

 

സമീപത്തെ പാറയിൽ ഇരുന്ന മദ്യപിച്ച യുവാക്കളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാലുപേരടങ്ങിയ സംഘം വൈകുന്നേരത്തോടെ സമീപത്ത് മദ്യപിക്കാനെത്തിയെന്നും നാട്ടുകാരോട് ഉള്‍പ്പെടെ ബഹളുമുണ്ടാക്കിയാണ് ഇവർ ഇവിടെ എത്താറുള്ളതെന്നും സമീപവാസികൾ പറഞ്ഞു

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!