Tuesday, January 27, 2026
Online Vartha
HomeTrivandrum Cityപാലോട് രവിയുടെ വിവാദ ഫോൺ സംഭാഷണം; അന്വേഷിക്കാൻ കെപിസിസി ,അന്വേഷണ ചുമതല തിരുവഞ്ചൂർ രാധാകൃഷ്ണന്

പാലോട് രവിയുടെ വിവാദ ഫോൺ സംഭാഷണം; അന്വേഷിക്കാൻ കെപിസിസി ,അന്വേഷണ ചുമതല തിരുവഞ്ചൂർ രാധാകൃഷ്ണന്

Online Vartha
Online Vartha

തിരുവനന്തപുരം : പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണം ചോർന്നത് അന്വേഷിക്കാന്‍ തീരുമാനിച്ച് കെപിസിസി .തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അന്വേഷണ ചുമതല. കെപിസിസി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിക്കഴിഞ്ഞു. കെപിസിസി അച്ചടക്ക സമിതി ചെയര്‍മാനാണ് തിരുവഞ്ചൂര്‍. ഫോണ്‍ സംഭാഷണം ചോർന്നതിൽ അന്വേഷണം വേണമെന്ന് പാലോട് രവിയും ആവശ്യപ്പെട്ടിരുന്നു. ശബ്ദരേഖ പുറത്തുവന്നതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും തന്നെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാനുളള ശ്രമത്തിന്റെ ഭാഗമായി നടന്ന ചതിയാണിതെന്നുമാണ് പാലോട് രവി പറഞ്ഞത്. ഇതോടെയാണ് വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചത്.വാമനപുരം മണ്ഡലം ജനറല്‍ സെക്രട്ടറിയായ എ ജലീലും പാലോട് രവിയും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നത്. സംഭവത്തിൽ ജലീലും പരാതി നല്‍കിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!