തിരുവനന്തപുരം: ഡിസിസി അധ്യക്ഷൻ്റെ താൽക്കാലിക ചുമതല ഏറ്റെടുത്ത് എന്‍ ശക്തന്‍. നാല് വര്‍ഷമായി ജില്ലയില്‍ കോണ്‍ഗ്രസിന് ശക്തമായ അടിത്തറയുണ്ട്. എല്ലാതലത്തിലും പാര്‍ട്ടി ശക്തമാണ്. ഉപതിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും എന്‍ ശക്തന്‍ പറഞ്ഞു.
വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ വിജയിക്കും. കോണ്‍ഗ്രസിന്റെ സുവര്‍ണ്ണകാലഘട്ടമാണ് വരാന്‍പോകുന്നതെന്നും പാലോട് രവിക്ക് നന്ദി പറഞ്ഞുകൊണ്ട് ശക്തന്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റിന്റെ ഉത്തരവാദിത്തമാണ് പാലോട് രവി നിറവേറ്റിയത്. മനുഷ്യരല്ലേ, ചില വാക്കുകള്‍ വരാം, ശാസനാരൂപത്തില്‍ വന്ന നല്ല ഉപദേശമാണ് പാലോട് രവി നല്‍കിയതെന്നും ശക്തന്‍ കൂട്ടിച്ചേര്‍ത്തു.