കഴക്കൂട്ടം: കഴിഞ്ഞദിവസം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു ഉണ്ടായ അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ സംസ്കാരം ഇന്ന്. അഞ്ചുതെങ്ങ് സ്വദേശികളായ മൈക്കിൾ, ജോസഫ് എന്നിവരുടെ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനിൽക്കും.അതേസമയം വള്ളത്തിലുണ്ടായിരുന്ന 3 പേർ രക്ഷപ്പെട്ടു.ഇന്നലെ മത്സ്യബന്ധനത്തിന് പോയ കർമ്മല മാതാ എന്ന ചെറുവള്ളമാണ് അപകടത്തിൽപ്പെട്ടത്.