കഴക്കൂട്ടം: എംഡി എം എ എത്തിച്ച് വില്പന നടത്തുന്ന നാല് യുവാക്കളെ പോലീസ് പിടികൂടി.കരിക്കകം മുടുമ്പിൽ വീട്ടിൽ അനുലാൽ (32),പേട്ട പോറ്റിവിളാകം ആകാശ് (20),കോട്ടപ്പറമ്പ് മദുക്കൽ ഹൗസിൽ സൽമാൻ ഫാരിസ് (21) ,ബെംഗളൂരു ആചാര്യ കോട്ടേജിൽ വിമൽരാജ് (24),എന്നിവരാണ് പിടിയിലായത്.ജൂലൈ 15 ന് രണ്ടുപേരെ കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിന് മുന്നിലെ ബസ്റ്റോപ്പിൽ നിന്നും ബംഗളുരുവിൽ നിന്ന് കൊണ്ടുവരുകയായിരുന്ന 20ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. തുടർന്ന് ഇവരിൽ നിന്നും കിട്ടിയ വിവരത്തെത്തുടർന്ന് രണ്ട് പേരെ ബെംഗളൂരുവിൽ നിന്നും രണ്ട് പേരെ തിരുവനന്തപുരത്ത് നിന്നും കഴക്കൂട്ടം എസ്എച്ച്ഒ ജെഎസ് പ്രവീണിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടി കൂടിയത്.