കഴക്കൂട്ടം : ഐടി നഗരമായ കഴക്കൂട്ടത്ത് കഞ്ചാവും എം.ഡി.എം.എയുമായി ടെക്‌നോപാർക്ക് ജീവനക്കാരനായ യുവാവിനെ പിടികൂടി പോലീസ്.പാങ്ങപ്പാറ അവന്യു പാർക്ക് ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന വെഞ്ഞാറമൂട് സ്വദേശി അനൂദ് (32) ആണ് കഴക്കൂട്ടം പോലിസിന്റെ അറസ്റ്റ് ചെയ്തത്.രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 3 ഗ്രാം എം.ഡി.എം.എയും, 77 ഗ്രാം കഞ്ചാവുംഇയാളുടെ പക്കൽ നിന്നും പിടികൂടി.