കഴക്കൂട്ടം: അമിത വേഗതയിൽ എത്തിയ കാർ ഇടിച്ച് 15കാരിക്ക് ഗുരുതര പരിക്ക്. പട്ടം ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ് വിദ്യാർത്ഥിനിയും ഉളിയത്തറ ചെല്ലമംഗലം ഇടത്തറയിലെ ചെക്കല വിളാകത്ത് വീട്ടിൽ സന്തോഷിന്റെ മകൾ ഗംഗ (15)ആണ് ഗുരുതര പരിക്കേറ്റത്.വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആനന്ദേശ്വരം സാരഥി ട്യൂട്ടോറിയലിലെ ട്യൂഷൻ കഴിഞ്ഞ് ഫുട്പാത്തിലൂടെ നടന്നു പോവുകയായിരുന്ന ഗംഗയെ ചെമ്പഴന്തിയിൽ നിന്നും അമിത വേഗതയിൽ എത്തിയ കെ എൽ ടി 3988 റെഡ് സ്വിഫ്റ്റ് കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽഎതിർവശത്തെ മതിലിൽ ഇടിച്ച് മുഖത്തും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ നാട്ടുകാരും അധ്യാപകരും ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി ഐസിയുവിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ കഴക്കൂട്ടം പോലീസ് മേവല്ലൂർ ഡ്രൈവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു