തിരുവനന്തപുരം: നടുറോഡിൽ കേന്ദ്രസഹ മന്ത്രി സുരേഷ് ഗോപിയുടെ മകനായ മാധവ് സുരേഷും കോൺഗ്രസ് നേതാവും തമ്മിൽ വാഹനംമാറ്റുന്നതിനെ ചൊല്ലി തർക്കം.സുരേഷ് ഗോപിയുടെ മകന്‍ വാഹനം തടഞ്ഞ് ബോണറ്റില്‍ അടിച്ചു.കോണ്‍ഗ്രസ് നേതാവ് വിനോദ് കൃഷ്ണയുടെ വാഹനമാണ് തടഞ്ഞത്. കഴിഞ്ഞദിവസം രാത്രി 11.15 ന് ശാസ്തമംഗലത്താണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മാധവ് സുരേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മാധവ് സുരേഷിനെ രാത്രി തന്നെ വിട്ടയക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് റോഡില്‍ വലിയ ഗതാഗത തടസ്സമുണ്ടായി.