Saturday, August 30, 2025
Online Vartha
HomeMoviesസത്യൻ അന്തിക്കാട് - മോഹൻലാൽ ടീമിൻ്റെ ഹൃദയപൂർവ്വം ഓഗസ്റ്റ് ഇരുപത്തിയെട്ടിന്

സത്യൻ അന്തിക്കാട് – മോഹൻലാൽ ടീമിൻ്റെ ഹൃദയപൂർവ്വം ഓഗസ്റ്റ് ഇരുപത്തിയെട്ടിന്

Online Vartha

ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് സത്യൻ അന്തിക്കാട് , മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ചിത്രം ഓണക്കാലത്തിന് ആഘോഷമാക്കാൻ ആഗസ്റ്റ് ഇരുപത്തിയെട്ടിന് പ്രദർശനത്തിനെത്തുകയാണ്.

മലയാള സിനിമാ പ്രേക്ഷകർക്കിടയിലെ ഏറെ കൗതുകമുള്ള കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട് മോഹൻലാലിൻ്റേത്.ആ പ്രതീക്ഷകൾക്കൊപ്പം നിൽക്കാനുള്ള എല്ലാ ചേരുവുകളും കോർത്തിണക്കി തന്നെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.

പൂനയുടെ പശ്ചാത്തലത്തിൽ സന്ധീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി.പരിമിതമായ കഥാപാത്രങ്ങളിലൂടെ ഹൃദ്യമായ ഒരു കഥ മനോഹരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ..മാളവികാ മോഹനും, സംഗീതയുമാണ് നായികമാർ.സംഗീത് പ്രതാപ്, ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും പ്രധാന താരങ്ങളാണ്.അഖിൽ സത്യൻ്റെ കഥക്ക് ടി.പി. സോനു തിരക്കഥ രചിച്ചിരിക്കുന്നു.

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!