മംഗലപുരം: ബുള്ളറ്റ് ബൈക്ക് തുണിക്കടയിൽ ഇടിച്ചുകയറി അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. വ്യാഴം ഉച്ചയ്ക്ക് 12 ഓടെയാണ് അപകടം നടന്നത് . വളവ് തിരിയുന്നതിനിടെ തോന്നയ്ക്കൽ ഗവ. ഹൈസ്കൂളിനു സമീപം ഇലവന്തി ജങ്‌ഷനിലെ ഇലവന്തി ഗാർമെന്റ് സ് എന്ന തുണി കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ബൈക്കോടിച്ചിരുന്ന ശാസ്തവട്ടം സ്വദേശിയായ ബിനു (46)വിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അതേസമയം ഇടിയുടെ ആഘാതത്തിൽ തുണികടയുടെ വാതിലിനും ചുവരിനും കേടുപാടുകൾ പറ്റിയിട്ടുണ്ട്..