കഴക്കൂട്ടം : വിസിറ്റിംഗ് വിസ നൽകാമെന്ന് വാഗ്ദാനം നൽകി യുവതി യിൽ നിന്ന് 6 ലക്ഷം രൂപ തട്ടിയെടുത്ത് പ്രതി പിടിയിൽ . തൃശ്ശൂർ സ്വദേശി ജിൻസ് എസ് സജിയെ അറസ്റ്റ് ചെയ്തു കഴക്കൂട്ടം പോലീസ്. കഴക്കൂട്ടം മേനംകുളം സ്വദേശിനിയായ യുവതിയാണ് തട്ടിപ്പിനിരയായത്.ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യോലോ ട്രിപ്പ് എന്ന സ്ഥാപനത്തിന്റെ ഉടമയായ ജിൻസ് പലതവണയായി ഇറ്റലിയിലേക്ക് വിസിറ്റിംഗ് വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് യുവതിയിൽ നിന്ന് 6 ലക്ഷം രൂപ തട്ടിയെടുത്തത്.ജൂലൈ പന്ത്രണ്ടാം തീയതി ആദ്യം അമ്പതിനായിരം രൂപയും അതേ മാസം തന്നെ 2,50000 രൂപയും നൽകി.തുടർന്ന് വിസിറ്റിംഗ് വിസയുടെ കോപ്പി വ്യാജ കോപ്പി അയച്ചു നൽകി വിശ്വാസത്തിൽ എടുത്ത ഇയാൾ യുവതിയിൽ നിന്ന് മൂന്നുലക്ഷം രൂപ ഉൾപ്പെടെ മുഴുവനായി 6 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.എന്നാൽ തുക മുഴുവൻ നൽകിയിട്ടും വിസ ലഭിക്കാത്തതിനെത്തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടിട്ടും നൽകാത്തതിനാലാണ് യുവതി കഴക്കൂട്ടം പോലീസിൽ പരാതി നൽകിയത് .