Saturday, August 30, 2025
Online Vartha
HomeHealthവൃക്ക പണിമുടക്കി ! അവഗണിക്കരുത് ഈ ലക്ഷണങ്ങൾ

വൃക്ക പണിമുടക്കി ! അവഗണിക്കരുത് ഈ ലക്ഷണങ്ങൾ

Online Vartha

നമ്മുടെ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. പല കാരണങ്ങള്‍ കൊണ്ടും വൃക്കകള്‍ പണിമുടക്കാം. വൃക്ക തകരാറിലായതിന്‍റെ ലക്ഷണങ്ങള്‍ ഇതൊക്കെയാണ്.

 

1. മുഖത്തെ വീക്കം

മുഖത്തെ വീക്കം ചിലപ്പോള്‍ വൃക്ക തകരാറിന്‍റെ സൂചനയാകാം.

 

2 മൂത്രം പതയുക, കടുത്ത നിറം

മൂത്രം പതയുന്നത് ചിലപ്പോൾ വൃക്ക തകരാറിന്‍റെ ലക്ഷണമാകാം. അതുപോലെ മൂത്രത്തിന് കടുത്ത നിറം, മൂത്രത്തിന്‍റെ അളവ് കൂടുകയോ കുറയുകയോ ചെയ്യുന്നത് തുടങ്ങിയവയും അവഗണിക്കേണ്ട.

 

3. കൂടുതൽ തവണ മൂത്രം പോവുക

രാത്രിയിൽ കൂടുതൽ തവണ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുന്നത് വൃക്കകളുടെ തകരാറുകളുടെ സൂചനയാകാം.

 

4. ചര്‍മ്മം ചൊറിയുക, വരണ്ട ചര്‍മ്മം

വൃക്കകള്‍ തകരാറിലാകുന്നതോടെ ശരീരത്തിലെ മാലിന്യങ്ങളും ലവണങ്ങളും രക്തത്തില്‍ അടിയുന്നു. ഇതുകാരണം ത്വക്ക് രോഗവും ചൊറിച്ചിലുമൊക്കെ ഉണ്ടാകാം. ചര്‍മ്മം കൂടുതല്‍ വരണ്ടതാകാനും ഇത് കാരണമാകും

 

5വായ്നാറ്റം

വൃക്ക തകരാറിലായാല്‍ ചിലരില്‍ വായ്നാറ്റവും ഉണ്ടാകാം.

 

6. കാലിൽ നീര്

വൃക്കയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതോടെ കാലിൽ നീര്, കൈകളിലും കണ്ണിന് താഴെയും മുഖത്തുമൊക്കെ നീര് വയ്ക്കാനും സാധ്യത ഉണ്ട്.

 

7. അടിവയറു വേദന

പുറത്തും അടിവയറിന് വശങ്ങളിലുമുള്ള വേദനയും, ഓക്കാനം, ചര്‍ദ്ദി എന്നിവയും ചിലപ്പോള്‍ വൃക്ക രോഗത്തിന്‍റെ ലക്ഷണങ്ങളാകാം.

 

8. അമിത ക്ഷീണവും തളര്‍ച്ചയും

അമിത ക്ഷീണവും തളര്‍ച്ചയും പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. എന്നാല്‍ വൃക്കയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും ക്ഷീണം, തളര്‍ച്ച എന്നിവ ഉണ്ടാകാം

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!