തിരുവനന്തപുരം: വീട്ടുവളപ്പില്‍ നിന്ന് തേങ്ങ പെറുക്കിയെടുക്കുന്നത് വിലക്കിയ യുവാവിന്റെ തല തല്ലിപ്പൊട്ടിച്ചു. കോട്ടുകാല്‍ പയറ്റുവിള മന്നോട്ടുകോണം സ്വദേശി അരുണിനാണ് പരിക്കേറ്റത്.അടിയേറ്റ് തലപൊട്ടിയ അരുണിന് ആറ് തുന്നലിടേണ്ടി വന്നു. ഞായറാഴ്ച വൈകിട്ട് 6.30ഓടെയാണ് സംഭവം. നടന്നത്.അരുണിനെ ആക്രമിച്ച ചരുവിള പുത്തന്‍വീട്ടില്‍ സതീഷ്‌കുമാറിനെ(49) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു