Wednesday, October 15, 2025
Online Vartha
HomeTrivandrum Cityകഴക്കൂട്ടം കുളത്തൂരിൽ 17 കാരനായ പ്ലസ് ടു വിദ്യാർത്ഥിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ...

കഴക്കൂട്ടം കുളത്തൂരിൽ 17 കാരനായ പ്ലസ് ടു വിദ്യാർത്ഥിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം

Online Vartha
Online Vartha

കഴക്കൂട്ടം : 17 കാരനായ പ്ലസ് ടു വിദ്യാർത്ഥിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം.യുവാവ് അറസ്റ്റിൽ.ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുളത്തൂർ സ്റ്റേഷൻകടവ് പള്ളിക്ക് സമീപം താമസിക്കുന്ന പട്ടം സെൻ്റ് മേരിസ് ഹയർ സെക്കഡറി സ്കൂളിലെ രണ്ടാം വർഷ വിദ്യാർത്ഥി ഫൈസൽ (17) നാണ് പരിക്കേറ്റത്. സംഭവത്തിൽ കുളത്തൂർ കൊന്നവിളാകം വീട്ടിൽ അഭിജിത്ത് (34)നെ തുമ്പ പൊലിസ് അറസ്റ്റു ചെയ്തു. ഇന്ന് വൈകിട്ട് 6.15 ന് കുളത്തൂർ ടി.എസ്.സി. ആശുപത്രിക്ക് സമീപമാണ് സംഭവം. സെൻ്റ് മേരിസ് സ്കൂളിൽ നിന്ന് ക്ലാസ് കഴിഞ്ഞ് കുളത്തൂർ ജംഗഷനിൽ ബസിറങ്ങി ഇടവഴിയിലൂടെ സുഹൃത്തുക്കളുമായി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പ്രതിയുടെ ആക്രമണം.ഇയാൾ മാനസിക അസ്വസ്ഥത ഉള്ളയാളാണെന്ന് പൊലിസ് പറഞ്ഞു.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!