കഴക്കൂട്ടം : കഴക്കൂട്ടത്ത് ബൈക്കിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ ആറ്റിപ്ര ചിത്തിര നഗർ സരോജിനി നിവാസിൽ വിവേക് (27),മേൽതോന്നക്കൽ മുട്ടുക്കോണം ശാന്താലയത്തിൽ അഖിൽഷാ (25) എന്നിവരാണ് 5 ഗ്രാം എംഡിഎംഎയും 10 ഗ്രാം കഞ്ചാവുമായി പിടിയിലായത്. കഴക്കൂട്ടം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബി സഹീർഷാ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) മാരായ അനിൽകുമാർ, മണികണ്ഠൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ദീപു, രതീഷ്, രാകേഷ്, പ്രബോദ്, അക്ഷയ്, വനിത സിവിൽ എക്സൈസ് ഓഫീസർ സജിത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.






