ശ്രീകാര്യം : പവിഴമുത്തുകൾ കൊണ്ട് നിർമ്മിച്ച സ്വർണ്ണമാല മോഷണം പോയതായി പരാതി. തുമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ കുളത്തൂർ ഇൻഫോസിസിന് സമീപം കോണ്ടൂർ സെെബർ ഐറിസ് ഫ്ലാറ്റിൽ താമസിക്കുന്ന ശ്രീലക്ഷമിയുടെ രണ്ട് പവൻ തൂക്കം വരുന്ന ആഭരണമാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. ഫ്ലാറ്റിലെ അലമാരയിൽ ഒരു പൗച്ചിനുള്ളിൽ സൂക്ഷിച്ചിരുന്ന ആഭരണമാണ് കളവ് പോയത്
പരാതിയുടെ അടിസ്ഥാനത്തിൽ ഫ്ലാറ്റിലെത്തി പരിശോധന നടത്തുകയും കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.






