തിരുവനന്തപുരം : നഗരസഭയില്‍ കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശത്തിനു വിരുദ്ധമായി റിബലായി മത്സരിക്കുന്ന ഏഴ് പേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍ അറിയിച്ചു.
കഴക്കൂട്ടം വാര്‍ഡില്‍ വി.ലാലു, ഹുസൈന്‍, പൗണ്ട്കടവ് വാര്‍ഡില്‍ എസ്.എസ്.സുധീഷ്‌കുമാര്‍, പുഞ്ചക്കരി വാര്‍ഡില്‍ കൃഷ്ണവേണി, വിഴിഞ്ഞം വാര്‍ഡില്‍ ഹിസാന്‍ ഹുസൈന്‍, ഉള്ളൂരില്‍ ജോണ്‍സന്‍ തങ്കച്ചന്‍, മണ്ണന്തല വാര്‍ഡില്‍ ഷിജിന്‍, ജഗതിയില്‍ സുധി വിജയന്‍ എന്നിവരെയാണ് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്.






