കഴക്കൂട്ടം : സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് ഗുരുതര പരിക്ക്. കഴക്കൂട്ടം മേനംകുളം സ്വദേശി അലക്സാണ്ടറിന്(72) ആണ് പരിക്കേറ്റത്.അലക്സാണ്ടറിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബസിലുണ്ടായിരുന്ന രണ്ടു വിദ്യാർത്ഥികൾക്ക് നിസാര പരിക്ക് പറ്റി.
മൂന്നര മണിയോടെ എലിവേറ്റഡ് ഹൈവയിലായിരുന്നു അപകടം. സർവീസ് റോഡ് നിന്നും ദേശീയപാതയിലേക്ക് പ്രവേശിച്ച കാറിനെ സ്കൂൾ ബസ് ഇടിക്കുകയായിരുന്നു
ചെങ്കോട്ടുകോണത്തെ സ്വകാര്യ സ്കൂളിലെ ബസ്സാണ് കാറിനെ ഇടിച്ചു തെറിപ്പിച്ചത്
ബസ് കാറിനെ ഇടിച്ച് ഏറെ ദൂരം നിരങ്ങിപ്പോയി,കഴക്കൂട്ടം പോലീസ് കേസെടുത്തു






