കഴക്കൂട്ടം : രണ്ട് കൊലപാതക കേസുകളിൽ ജാമ്യമെടുത്ത് വിദേശത്തേക്ക് മുങ്ങിയ പ്രതിയെ തിരുവനന്തപുരം വിമാനതാവളത്തിൽ നിന്നും പോലീസ് പിടികൂടി. മെഡിക്കൽ കോളേജ് റൗഡി ലിസ്റ്റിൽപ്പെട്ട മുറിഞ്ഞപാലം പങ്കജ് നിവാസിൽ ഷിജുകുമാർ (39) നെയാണ് പോലീസ് പിടികൂടിയത്.2006-ലും 2009-ലും മെഡിക്കൽ കോളേജ്, കഴക്കൂട്ടം പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന അനീഷ് വധക്കേസിലും കഴക്കൂട്ടം സുൽഫിക്കർ വധക്കേസിലും ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഇയാൾ കുവൈറ്റിലേക്ക് മുങ്ങുകയായിരുന്നു.സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന്റെ
ലുക്കൗട്ട് നോട്ടീസ് പ്രകാരം ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങുമ്പോഴാണ് പിടിയിലാവുന്നത്.തുടർന്ന് പ്രതിയെ കഴക്കൂട്ടം പോലീസിൽ എത്തിച്ചു അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.






