കഴക്കൂട്ടം: വാഹനാപകടത്തെ തുടർന്ന് പരിക്കേറ്റ ചികിത്സയിലിരുന്ന 25 കാരൻ മരിച്ചു.വലിയവേളി പൗണ്ട് കടവ് പള്ളിനട വീട്ടിൽ ആഷിഖ് ആണ് മരിച്ചത്. സുഹൃത്ത് സുധീറിനൊപ്പം വിവാഹത്തിന് പോയി മടങ്ങി വരവേ പുത്തൻതോപ്പിന് സമീപത്ത് വച്ച് ബൈക്കിന്റെ നിയന്ത്രണം വിടുകയും പിന്നിലിരുന്ന് ആഷിഖ് തെറിച്ചു വീഴുകയായിരുന്നു.ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് അപകടം നടന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആഷിക്കിനെ നാട്ടുകാരും പോലീസും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയോടെയാണ് മരണപ്പെട്ടത്.തീരദേശ പ്രാദേശിക ക്ലബ് ടീമുകളുടെ ഫുട്ബോൾ പ്ലെയറാണ് ആഷിഖ് . ആഷിഖ് തൻ്റെ രണ്ട് ഹൃദയ വാൽവുകൾ രണ്ട് കുട്ടികൾക്ക് നൽകിയാണ് മടങ്ങിയത്.