കഴക്കൂട്ടം: മേനംകുളത്ത് ബൈക്ക് ഇടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. ചെറുമേനംകുളം ആദിത്യായിൽ മോഹനൻ ആശാരി (60) മരിച്ചു.ഞായർ വൈകുന്നേരം 5.30 യോടെ മേനംകുളം ചിറ്റാറ്റുമുക്ക് റോഡിൽ സൈക്കിൾ ഉരുട്ടി വീട്ടിലേക്ക് പോകുകയായിരുന്ന മോഹനൻ ആശാരിയെ അമിത വേഗത്തിൽ വന്ന ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മോഹനൻ ആശാരി സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.
നിയന്ത്രണം വിട്ട ബൈക്ക് 100 മീറ്ററോളം തെന്നി സമീപത്തെ മതിലിൽ ഇടിച്ചു നിന്നു. ബൈക്ക് ഓടിച്ച അമാൻ (19) നെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .സെക്യൂരിറ്റി ജീവനക്കാരനായിരുന്നു മോഹനൻ ആശാരി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: മോഹിനി. മക്കൾ:ആദിത്യ, അനന്ദു. കഴക്കൂട്ടം പൊലീസ് കേസെടുത്തു