തിരുവനന്തപുരം :മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിൽ ലോകത്തിലെ ഏറ്റവും ചെറിയ ലീഡ് രഹിത പേസ് മേക്കറായ മൈക്ര (Micra) ഹൃദയത്തിൽ വിജയകരമായി സ്ഥാപിച്ചു. സർക്കാർ മെഡിക്കൽ കോളേഞ്ചുകളുടെ ചരിത്രത്തിൽ ആദ്യമായാണ് ലീഡ് രഹിത പേസ്മേക്കർ (വി.ഡി.ഡി) സ്ഥാപിക്കുന്നത് ഇത്തരത്തിലള്ള പേസ്‌മേക്കർ ഉപയോഗിക്കുന്നതുവഴി ശസ്ത്രക്രിയാനന്തര അണുബാധ, കുറഞ്ഞ മുറിപ്പാടുകൾ, ലീഡ് ഉപയോഗത്തിൻ്റെ സങ്കീർണ്ണതകൾ എന്നിവ ഒഴിവാക്കാൻ സാധിക്കുന്നു.ഈ ശസ്ത്രക്രിയയ്ക്ക് കാർഡിയോളജി വിഭാഗം മേധാവി പ്രൊഫ. ഡോ. മാത്യു ഐപ്പ് , ഡോ. സിബു മാത്യു, ഡോ. കൃഷ്ണകുമാർ എന്നിവർ നേതൃതം നൽകി. പേസ്മേക്കർ ശസ്ത്രക്രിയ വിദഗ്‌ധൻ ഡോ. അരുൺഗോപിയുടെ മാർഗ്ഗനിർദേശത്തിലും വിദഗ്‌ധ കാർഡിയോളജിസ്‌റ്റുകളായ ഡോ. സുരേഷ് മാധവൻ, ഡോ. പ്രവീൺ വേലപ്പൻ ഡോ. ലയ്‌സ് മുഹന്മദ് ടെക്‌നീഷ്യൻമാരായ പ്രജീഷ്, അസീംഷാ, നഴ്‌സിംങ് ഓഫിസർമാരായ രാജലക്ഷമി, സൂസൻ, ജാൻസി എന്നിവരുടെ സഹായത്തോടെയും ആണ് ഈ ശസ്ത്രക്രിയ വിജയകരമായി പൂർത്തികരിച്ചത് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. പി. കെ ജബ്ബാർ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ, ജയചന്ദ്രൻ എന്നിവരും സന്നിഹിതരായിരുന്നു.






