വെഞ്ഞാറമൂട് : കടയ്ക്ക് മുൻപിൽ വച്ചിരുന്ന ബൈക്കിൽ കയറി ഇരുന്നതിന് സ്കൂൾ വിദ്യാർത്ഥിയ്ക്ക് വ്യാപാരിയുടെ മർദ്ദനമെന്ന് പരാതി. വെഞ്ഞാറമൂട് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയ്ക്കാണ് മർദ്ദനമേറ്റത്.. ബുധനാഴ്ച വൈകിട്ട് 4.30ഓടെയായിരുന്നു സംഭവം. മർദ്ദനമേറ്റ വിദ്യാർത്ഥിയും സുഹൃത്തും ബൈക്കിൽ കയറി ഇരിക്കുകയും അത് വ്യാപാരി ചോദ്യം ചെയ്യുകയും തുടർന്ന് ഇരുവരും വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാകുകയും ചെയ്തു.തുടർന്ന് വ്യാപാരി കൈയിലുണ്ടായിരുന്ന വടി ഉപയോഗിച്ച് വിദ്യാർത്ഥിയെ മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.ആറ്റിങ്ങൾ റോഡിൽ കുന്താണി അങ്ങാടിക്കട നടത്തുന്ന ചന്ദ്രനെതിരെയാണ് വിദ്യാർത്ഥി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. പരിക്കേറ്റ വിദ്യാർത്ഥി വലിയ കുന്ന് സർക്കാർ ആശുപത്രിയിൽ ചികിൽസ തേടി. ഇരു കൂട്ടരും പരാതി നൽകിയിട്ടുണെന്നും അന്വേഷണം നടത്തുന്നതായും ആർക്കെതിരെയും കേസ് എടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു