Tuesday, January 27, 2026
Online Vartha
HomeTrivandrum Ruralചെങ്കോട്ടുകോണത്ത് മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം വീടിനുള്ളിൽ കണ്ടെത്തി.

ചെങ്കോട്ടുകോണത്ത് മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം വീടിനുള്ളിൽ കണ്ടെത്തി.

Online Vartha
Online Vartha

ശ്രീകാര്യം: മൂന്നുദിവസം പഴക്കമുള്ള മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തി.ചെങ്കോട്ട സ്വാമിയാർ മഠം റോഡിന് സമീപമുള്ള പൊന്നമ്മ ഭവനത്തിൽ പൊന്നമ്മ (70 )  യയാണ് മരിച്ച  നിലയിൽ കണ്ടെത്തിയത്.മുറിയിലെ കസേരയിൽ മരിച്ച് ഇരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്.മൃതദേഹത്തിന് 48 മണിക്കൂറിൽ അധികം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.ചൊവ്വാഴ്ച രാവിലെ 6 മണിക്ക് സമീപത്തെ കടയിൽ പോയി ഇവർ ചായ കുടിച്ചതായി കണ്ടവരുണ്ട്.രാജസ്ഥാൻ ഗവൺമെന്റിലെ ആരോഗ്യവകുപ്പിലെ നഴ്സ് ആയിരുന്നു മരിച്ച പൊന്നമ്മ. റിട്ടയേഡ് ആയതിനുശേഷം ഇവിടെ താമസിച്ചു വരികയായിരുന്നു.ഒറ്റയ്ക്കായിരുന്നു താമസം കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.നടപടികൾക്ക് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും.ഭർത്താവ് ബാലകൃഷ്ണൻ നായർ റിട്ട .ബി . എസ് എഫ്.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!