Tuesday, November 25, 2025
Online Vartha
HomeTrivandrum Cityകരമനയിൽ വീടുകയറി ലഹരി സംഘം ആക്രമിച്ചതായി ആരോപണം ; സ്ത്രീയ്ക്ക് ഗുരുതര പരിക്ക്

കരമനയിൽ വീടുകയറി ലഹരി സംഘം ആക്രമിച്ചതായി ആരോപണം ; സ്ത്രീയ്ക്ക് ഗുരുതര പരിക്ക്

Online Vartha
Online Vartha

തിരുവനന്തപുരം:  കരമനയിൽ അമ്മയും മകനും മാത്രം താമസിക്കുന്ന വീടിന് നേരെ ലഹരിസംഘത്തിന്റെ ആക്രമണമെന്ന് ആരോപണം. കരമന സ്വദേശി സൈനബ, മകൻ നുബുഖാൻ എന്നിവർ താമസിക്കുന്ന വീടിന് നേരെയാണ് സംഘത്തിന്റെ ആക്രമണമുണ്ടായത്. ഏപ്രിൽ 30ന് രാത്രി ഒമ്പത് മണിയോടെയാണ് സംഭവംഏറെക്കാലമായി തങ്ങൾ പ്രദേശത്തെ സാമൂഹ്യവിരുദ്ധരുടെ ശല്യം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് നുബുഖാൻ പറഞ്ഞു. പ്രദേശത്തെ ലഹരി സംഘങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ പൊലീസിന് കൈമാറിയതാണ് ആക്രമണത്തിന് കാരണമെന്നും ഇവർ പറയുന്നു. ലത്തീഫ്, കബീർ, ജാഫർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമിച്ചത്. വീടിൻ്റെ വാതിലും സിസിടിവിയും ജനാലയും ടിവിയും സംഘം തല്ലിത്തകർത്തു. സൈനബയെയും മകനെയും സംഘം മർദിക്കുകയും ചെയ്തു. മർദ്ദനത്തിൽ സൈനബയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!