Sunday, January 5, 2025
Online Vartha
HomeTrivandrum Ruralശ്രീകാര്യം എൻട്രൻസ് കോച്ചിംഗ് സ്ഥാപനത്തിൽ ഭക്ഷ്യവിഷ ബാധയേറ്റത് നൂറോളം പേർക്ക് ആരോഗ്യം വിഭാഗം...

ശ്രീകാര്യം എൻട്രൻസ് കോച്ചിംഗ് സ്ഥാപനത്തിൽ ഭക്ഷ്യവിഷ ബാധയേറ്റത് നൂറോളം പേർക്ക് ആരോഗ്യം വിഭാഗം എത്തി സ്ഥാപനം പൂട്ടിച്ചു, പൂട്ടുന്നത് ഇത് രണ്ടാം തവണ

Online Vartha
Online Vartha
Online Vartha

ശ്രീകാര്യം : എൻട്രൻസ് കോച്ചിംഗ് സ്ഥാപനത്തിൽ നൽകിയ ചിക്കൻ ഫ്രൈഡ് റൈസിലും വെജിറ്റബിൾ ബിരിയാണിയും കഴിച്ച് 150 ലധികം വിദ്യാർത്ഥികളും ജീവനക്കാരും ആശുപത്രിയിൽ ചികിത്സ തേടിയ സംഭവത്തിൽ ആരോഗ്യ വിഭാഗം പ്രവർത്തകർ നടത്തിയ പരിശോധനയിൽ ഭക്ഷണം എത്തിച്ച കാര്യവട്ടം ഗ്രീൻഫീഡ് സ്റ്റേഡിയത്തിന് സമീപം പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിലും കോച്ചിംഗ് സ്ഥാപനത്തിലും ലൈസൻസ് ഇല്ലെന്ന് കണ്ടെത്തുകയും തുടർന്ന് ഈ രണ്ടു സ്ഥാപനങ്ങളും നോട്ടീസ് നൽകി പൂട്ടിച്ചു.ശ്രീകാര്യം സോണൽ ഓഫീസിലെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ചിക്കൻ ഫ്രൈഡ് റൈസിലും വെജിറ്റബിൾ ബിരിയാണിയും ഹോസ്റ്റലുകളിലെ കുടിവെള്ളവും പരിശോധനയ്ക്ക് അയച്ചു.നടപടികൾ വെള്ളിയാഴ്ച ഉണ്ടാകുമെന്നും അറിയിച്ചു.കോച്ചിംഗ് സെന്ററിലെ 28 ഹോസ്റ്റലുകളിലായി നിരവധി കുട്ടികൾ താമസിക്കുന്നുണ്ട്.

ഇവിടുന്ന് കൊടുത്ത ആഹാരം കുടിവെള്ളവും കഴിച്ചാണ് ഛർദ്ദിലും വയറിളക്കവും അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽ പോയതെന്നും കുട്ടികൾ ആരോഗ്യ വിഭാഗം പ്രവർത്തകരോടും വാർഡ് കൗൺസിലർ സ്റ്റാൻലി ഡിക്രൂസിനോടും രക്ഷിതാക്കളും കുട്ടികളും പറഞ്ഞു.നിരവധി തവണ ഇവിടുത്തെ കുടിവെള്ളം കുടിച്ച് ഛർദ്ദിലും വയറിളക്കവും അനുഭവപ്പെടുന്നു എന്നും കുട്ടികൾ പറയുന്നു. ഭക്ഷണം കഴിക്കാതിരുന്ന കുട്ടികൾ തുടർനേരങ്ങളിൽ ഫ്രൈഡ് റൈസ്, കടലക്കറി പോലുള്ള ഭക്ഷണ പദാർത്ഥങ്ങൾ, ഹോസ്റ്റലിൽ നിന്ന് കഴിച്ചു. തുടർന്ന് അസിഡിറ്റിയിലേക്കും ചർദ്ദിയിലേക്കും വയറിളക്കിത്തിലേക്കും എത്തുകയായിരുന്നുവെന്നുംഭക്ഷ്യ വിഷബാധ അല്ലെന്നും  ലൈസൻസടക്കം എല്ലാ രേഖകളും സ്ഥാപനത്തിനുണ്ടെന്നും കോച്ചിംഗ് സെന്റർ അധികൃതർ പറഞ്ഞു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!