തിരുവനന്തപുരം: പാറശ്ശാല താലൂക്ക് ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർ പൂട്ടിയിട്ട് ഒരാഴ്ച്ചയായെന്ന് ആരോപിച്ച് സൂപ്രണ്ടിനെ തടഞ്ഞ് വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ഗ്രാമീണ മേഖലയിലെ നിർധനർ ആശ്രയിക്കുന്ന ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ പൂട്ടിയതു മൂലം നിരവധി രോഗികളുടെ ശസ്ത്രക്രിയകൾ മാറ്റിവച്ചിരിക്കുകയാണ്.
സര്‍ജറിക്ക് മുന്‍കൂട്ടി നൽകിയ തിയ്യതികളിൽ തയ്യാറായി രോഗികൾ ആശുപത്രിയില്‍ എത്തുമ്പോഴാണ് തിയേറ്റര്‍ പൂട്ടിയതും സര്‍ജറി നടക്കില്ലെന്നും അറിയുന്നത്.
ഇതു കാരണം രോഗികള്‍ വല്ലാതെ ബുദ്ധിമുട്ടുകയാണെന്ന് സമരക്കാർ ആരോപിച്ചു. എസിയുടെ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാലാണ് തിയേറ്റര്‍ പൂട്ടേണ്ടി വന്നതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. അറ്റകുറ്റപ്പണികള്‍ നടക്കുന്നത് ഡോക്ടർമാരെ അറിയിക്കേണ്ടതല്ലേയെന്നും അതനുസരിച്ച് സര്‍ജറി മാറ്റിനൽകേണ്ടതല്ലേ എന്നുമാണ് സമരക്കാരുടെ ചോദ്യം. സമരക്കാരുമായി നടത്തിയ ചർച്ചയിൽ 24ന് മുമ്പായി ഓപ്പറേഷന്‍ തിയേറ്റര്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുമെന്ന ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.